ദോഹ:ഇന്ത്യൻ എംബസിഅനുബന്ധ സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ സി സി) ഇഫ്താർ വിരുന്ന് സംഘടി പ്പിച്ചു. മാർച്ച് 17, 18 തീയതികളിലായി ഐ സി സി അശോക ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ഐസിസി പ്രസിഡന്റ് എ.പി. ......
ദോഹ: പരസ്പര സഹകരണത്തിനുള്ള വാതിലുകൾ തുറന്നിട്ട് ഖത്തർ-ചൈന യുവജന സംവാദം. ചൈന മീഡിയ ഗ്രൂപ്പാണ് ദോഹയിൽ ചൈന-ഖത്തർ യുവജന സംവാദം സംഘടിപ്പിച്ചത്.ഖത്തർ സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ വിദഗ്ധർ, ഖത്തറിലെ ചൈനീസ് ധനസഹായമുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ചൈനയിലെയും ഖത്തറിലെയും യുവാക്കൾ എന്നിവർ ഒന്നിലധികം വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകളിൽ ഏർപ്പെട്ടു. ......
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റീ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.എല്ലാവരെയും ഒരുമിച്ചു കാണാനും പരസ്പരം സംവദിക്കനും ബന്ധങ്ങൾ പുതുക്കാനുമുള്ള ഒരു വേദിയായി മാറിയ ഇഫ്താർ സംഗമം.ദോഹ ഗറാഫയിലുള്ള പേർലിംഗ് ഇന്റർനാഷണൽ സ്കൂളിൽ വെച്ചു ഷഫീക് ഹുദവി നസീഹത്തോട് കൂടി തുടങ്ങിയ ഇഫ്താർ സംഗമത്തിൽ കെഎംസിസി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് എം എ നാസർ സാഹിബ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ആദ്യക്ഷത വഹിച്ച യോഗത്തിൽ തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി അബീ മർഷാദ് സ്വാഗതം പറഞ്ഞു. വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് ബഹു: എസ് എ എം ബഷീർ സാഹിബിനെ കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് അൻവർ എ പി മൊമെന്റോ നൽകിയും മണ്ഡലം സീനിയർ നേതാവ് എം ടി പി മുഹമ്മദ് കുഞ്ഞി സാഹിബ് ഷാൾ അണിയിച്ചും അനുമോദിച്ചു.
കെഎംസിസി മണ്ഡലം കമ്മിറ്റി നടത്തിയ സ്നേഹസുരക്ഷ പദ്ധതിയിൽ സീറോ ബാലൻസ് ക്യാമ്പയിൻ,400+ മെമ്പർഷിപ്പ് ക്യാമ്പയിനിലെ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച പഞ്ചായത്ത് /മുനിസിപ്പാലിറ്റി കമ്മിറ്റീകളെ മണ്ഡലം കമ്മിറ്റി സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. ......
ദോഹ: നാടിൻറെ പോയ കാലത്തിന്റെ പാരമ്പര്യവും മഹിമയും നെഞ്ചിലേറ്റി ഖത്തർ വില്ല്യാപ്പള്ളി ടൌൺ മഹല്ല് സംഘടിപ്പിച്ച കുടുംബ നോമ്പ്തുറ ശ്രദ്ധേയമായി. അരോമ ദർബാറിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബങ്ങളും കുട്ടികളുമായി നിരവധി പേർ പങ്കെടുത്തു. ......
ദോഹ: ഖത്തറിന്റെ സമ്പദ്വ്യവസ്ഥ 2.4 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി. സ്ഥിരവില അടിസ്ഥാനത്തിൽ 2023-ൽ 697 ബില്യൺ റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 713 ബില്യൺ റിയാലിലെത്തി.നാഷണൽ പ്ലാനിംഗ് കൗൺസിലിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സെന്ററിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2024-ലെ നാലാം പാദത്തിൽ ഖത്തറിന്റെ യഥാർത്ഥ ജിഡിപി വാർഷികാടിസ്ഥാനത്തിൽ 6.1% വളർച്ച കൈവരിച്ചു, 2023-ലെ ഇതേ കാലയളവിലെ 170.1 ബില്യൺ റിയാലിൽ നിന്ന് 181 ബില്യൺ റിയാലിലെത്തി.2024 ലെ ദേശീയ വികസന തന്ത്രത്തിന് അനുസൃതമായി, സുസ്ഥിര വളർച്ചയിലേക്കും സാമ്പത്തിക വൈവിധ്യവൽക്കരണത്തിലേക്കുമുള്ള രാജ്യത്തിന്റെ പുരോഗതി നിലനിർത്തിക്കൊണ്ട്, ഖത്തർ സമ്പദ്വ്യവസ്ഥ ശ്രദ്ധേയമായ വളർച്ചാ നിരക്കുകൾ തുടരുന്നുവെന്ന് ദേശീയ ആസൂത്രണ കൗൺസിലിന്റെ (എൻപിസി) സെക്രട്ടറി ജനറൽ ഡോ. ......
ദോഹ: സംസ്കൃതി ഖത്തർ ഓൾഡ് എയർപോർട്ട് യൂണിറ്റിന്റെ നേത്യത്വത്തിൽ ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. ദോഹ സ്കിൽസ് ഡെവലപ്പ്മെന്റ് മാസ്ട്രോ ഹാളിൽ നടന്ന പരിപാടി സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം ഉത്ഘാടനം ചെയ്തു. ......
ദോഹ: ഖത്തർ മ്യൂസിയം (ക്യുഎം) റമദാൻ ഫുട്ബോൾ ടൂർണമെന്റിൽഅൽ നജാദയ്ക്ക് കിരീടം.ഷെൽ, ടോട്ടൽ എനർജിസ്, മുഷൈരിബ് പ്രോപ്പർട്ടീസ്, സീഷോർ, ഖത്തർ ഫൗണ്ടേഷൻ, ഖത്തർ എയർവേയ്സ്, നോർത്ത് ഓയിൽ കമ്പനി എന്നിവയിലെ ജീവനക്കാരും ക്യുഎം ജീവനക്കാരും ഉൾപ്പെടെ ഏകദേശം 200 പേർ ടൂർണമെന്റിൽ പങ്കെടുത്തു.മാർച്ച് 2 മുതൽ 11 വരെ എംഐഎ പാർക്കിൽ നടന്ന ക്യുഎം സ്റ്റാഫ്ടൂർണമെന്റോടെയാണ് മത്സരം ആരംഭിച്ചത്, തുടർന്ന് മാർച്ച് 3 മുതൽ 12 വരെ ഇന്റർ-കമ്പനി ടൂർണമെന്റും നടന്നു. യാല്ല ഷൂട്ട് ദി ക്യുഎം കിഡ്സ് റമദാൻ ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 13 ന് മത്താഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നടന്നു. ......
ദോഹ: നമ്മുടെ വിശ്വാസം നന്മകൾക്ക് പ്രചോദനം നൽകുന്ന മൂല്യമാവണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ആക്കോട് ഇസ്ലാമിക് സെൻ്റർ ഖത്തർ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻ്റ് ഇഫ്താർ മീറ്റ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
എല്ലാവരുടെയും ഉള്ളിൽ ഈമാനുണ്ട്. ......